Tuesday, October 27, 2009

വേദനയുടെ മരം പൂക്കുമ്പോള്‍ ...............................................

വേദനച്ചില്ലല്ലോ...
എന്‍റെ കണ്ണുതട്ടാത്തിടത്തു
കല്ലുതട്ടിയാലേ
വേദനിക്കൂ...
അവര്‍
നിന്നിലേക്കെറിഞ്ഞ
കല്ലുകളൊക്കെയും
എന്‍റെ
കണ്ണുകളായിരുന്നു .
എന്‍റെ കണ്ണുതട്ടാത്തിടത്തു
കല്ലുതട്ടിയാ
വേദനിക്കൂ...
.............................................
പാദസ്പര്‍ശത്തിന്‍റെ പുണ്യത്തിന് ജീവിതംകൊണ്ടൊരു ബലി
നീ...
എന്നിലേക്കൊരു അഭയം തേടല്‍
ഞാന്‍...
നിന്നിലേക്കൊരു രക്ഷപ്പെടല്‍ ...
നഷ്ടപ്പെട്ടതെല്ലാം
നമ്മള്‍ നേടിയതാണ് .
...............................................
നാടിന്‍റെ നാവുപൂക്കുന്നു
വഴിനീളെ പൂവിതള്‍.
ചവിട്ടിതേചേചൊഴുകുക
ഇവിടെ
എന്‍റെ കടല്‍ കാക്കുന്നു
നിന്‍റെ പുഴയെ ...
നിന്‍റെ പുഴയെ ...
നിന്‍റെ പുഴയെ ...

4 comments: