പാഞ്ഞു പോകുന്ന
ജമുതാവി എക്സ്പ്രെസ്സിന്‍െറ
അവസാന ബോഗിയില്‍നിന്ന്
തോക്കു ധാരികളാല്‍
പീഡിപ്പിക്കപ്പെട്ട സ്ത്രീ
കുതറിചാടി
വണ്ടിയെ പിറകിലാക്കിയോടി
പാളത്തില്‍ തലവച്ചു.
ചക്രങ്ങള്‍ കഴുത്തറുത്തു തിരിഞ്ഞു പോയി റെയിലോരത്തെ വീട്ടിലെ
കുട്ടിയുടെ
സാമൂഹ്യ പാഠത്തില്‍ നിന്ന്
നേരിയ ഞരക്കം.
പരിഭ്റമത്തോടെ തുറന്നുനോക്കി. പുസ്തകത്തിലുള്ള
ഇന്ത്യയുടെ ചിത്രത്തിന്
മുഖമില്ല ...
No comments:
Post a Comment